കോഹ്‌ലി-രോഹിത് ഭിന്നത പരിശോധിക്കാൻ ബി.സി.സി.ഐ ; ക്യാപ്റ്റൻസി വിഭജിച്ചേക്കും
text_fieldsമുംബൈ: ലോകകപ്പ് സെമിയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ശുദ്ധീകരിക്കാനൊരുങ്ങി ബി.സി.സി.ഐ. ക് യാപ്റ്റനായി മങ്ങിയ വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശർമ്മയെ ഉയർത്തിക്കൊണ്ടു വരാനാണ് നീക്കം. ക്യാപ്റ്റൻ സി വിഭജിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ആഗ്രഹിക്കുന്നത്. ടെസ്റ്റുകളിൽ കോഹ്‌ലി ക്യാപ്റ്റനായി തുടരുമ്പോൾ ഏകദിന-ട്വൻറി20 ടീമുകളെ രോഹിത് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏകദിന ക്യാപ്റ്റൻ സ്ഥാനം രോഹിത് ഏറ്റെടുക്കുന്നതിനുള്ള ശരിയായ സമയമാണിത്. ഇപ്പോഴത്തെ ക്യാപ്റ്റനും മാനേജ്മെന്റിനും വളരെയധികം പിന്തുണ ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പ് ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്യേണ്ട സമയമാണിത്, നിലവിലെ പ്ലാനുകൾക്ക് പുതിയ രൂപം ആവശ്യമാണ്. രോഹിത് ഈ ജോലിക്ക് ശരിയായ ആളായിരിക്കും-ബി.സി.സിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലോകകപ്പ് പുറത്താകലിന് പിന്നാലെ കോഹ്‌ലിയും രോഹിതും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ബി.സി.സി.ഐ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർമാരുടെ (CoA) സാന്നിധ്യത്തിൽ നടക്കുന്ന ലോകകപ്പ് അവലോകന യോഗത്തിൽ കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ കോഹ്‌ലി, ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് എന്നിവർ പങ്കെടുക്കും. ഇതിൽ ഇക്കാര്യം ചർച്ച ചെയ്യും. ടീമിൻെറ പ്രകടനമടക്കം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മേഖലകൾ യോഗം ചർച്ച ചെയ്യും.
കഴിഞ്ഞ വർഷം ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൻെറ സമയത്താണ് സുപ്രിംകോടതി നിയമിച്ച ബി.സി.സി.ഐ കമ്മിറ്റി മുതിർന്ന കളിക്കാരുമായും പരിശീലകനുമായും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.